അജൈൽ കരാർ സാക്ഷരതാ പ്രഖ്യാപനം  (Agile Contract Manifesto)

ചരിത്രപരമായി നോക്കുമ്പോൾ സങ്കീർണവും അനിശ്ചിതത്വം നിറഞ്ഞതുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ വെല്ലുവിളികൾ അഥവാ അപകട സാദ്ധ്യതകൾ ലഘൂകരിക്കുന്നതിനാണ് അജൈൽ സമീപനങ്ങൾ രൂപപ്പെടുന്നത്. കരാറുകൾ എല്ലായ്‌പോഴും പൂർണമായിരിക്കണം എന്നില്ല, അവയ്ക്ക്  സമയത്തിനൊപ്പമോ പദ്ധതിയുടെ പുരോഗതിക്കനുസരിച്ചോ രൂപപരിണാമം ഉണ്ടാവുക സ്വാഭാവികം ആണെന്ന തത്വം ആണ് ഇതിനു അടിസ്ഥാനം.

അജൈൽ സമീപനങ്ങളുമായും, അനോന്യം സഹകരിച്ചുള്ള പ്രവർത്തനരീതികളുമായും കരാറുകളെ പൊരുത്തപ്പെടുത്താനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്താൻ ഉള്ള ഉദ്യമത്തിൽ ഉരുത്തിരിഞ്ഞു വന്ന മൂല്യങ്ങൾ ഇപ്രകാരം ആണ്:

01

നിർദ്ദിഷ്ട ലക്ഷ്യങ്ങൾക്ക് പകരം സ്പഷ്ടമായ ഫലങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുക

02

സങ്കീർണത, പൂർണത എന്നതിലുപരി വ്യക്തത, ലാളിത്യം എന്നിവയിലൂന്നിയ കരാർ വ്യവസ്ഥകൾ

03

കർക്കശമായ ബന്ധങ്ങൾക്കു പകരം സാഹചര്യങ്ങൾക്ക് അനുസരിച്ച് പൊരുത്തപ്പെടാവുന്ന പങ്കാളിത്തം

04

അപകടസാധ്യതയിൽ അധിഷ്ഠിതമായ ഉത്തരവാദിത്തത്തിന്റെ സ്ഥാനത്ത് കൂട്ടായ ഉടമസ്ഥതാ മനോഭാവം

ചുരുക്കത്തിൽ: ഇടത് വശത്തുള്ള ഓരോ ഘടകവും പ്രാധാന്യമുള്ളതാകുമ്പോഴും, വലത് വശത്തുള്ള ഘടകങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുമ്പോഴാണ് പൊതുവായി നല്ല ഫലങ്ങൾ ലഭിക്കുന്നത് എന്ന് ഞങ്ങൾ വിലയിരുത്തുന്നു.

അജൈൽ കരാർ പ്രഖ്യാപനത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ

ഞങ്ങളുടെ നിരീക്ഷണം അനുസരിച്ച്, വിജയകരമായ കൂട്ടായ്മക്കും സഹകരണത്തിനും താഴെ പറയുന്ന തത്ത്വങ്ങൾ അത്യന്താപേക്ഷിതമാണ്.

01

ഉപഭോക്‌തൃ ശൃംഖലയിലെ അവസാന ഉപഭോക്താവിനും കരാറിന്റെ എല്ലാ ഗുണഭോക്താക്കൾക്കും അനുകൂലമായ ഫലം നൽകുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന.

02

സഹകരണം ഡെലിവറിയിൽ മാത്രം ചുരുങ്ങുന്നതല്ല, കരാർ എന്നത് ഈ പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ്. അജൈൽ സഹകരണം കരാർ ഒപ്പിട്ടതിനു മുമ്പ് തന്നെ തുടങ്ങുന്നതും, എല്ലാവരെയും ഉൾക്കൊള്ളിച്ച് കൂട്ടായി മുന്നേറുന്നതും, മൂല്യവിതരണത്തിനപ്പുറത്തേക്കും നീളുന്നതുമാണ്.

03

കരാർ, ബന്ധങ്ങൾ, മേൽനോട്ടം ഇവ പരസ്പരപൂരകങ്ങൾ ആയി നീങ്ങേണ്ടതുണ്ട്. കളിയിലെ നിയമങ്ങൾ നിർവ്വചിക്കുന്നത് കരാർ ആയതിനാൽ, സുതാര്യത, നിഷ്ഠ, സജീവത, സ്വയംഭാരവാഹിത്വം, ഉദ്ദേശത്തിന്റെ വ്യക്തത, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാകണം ഈ നിയമങ്ങൾ

04

വിജയകരമായ പങ്കാളിത്തം അഥവാ സഹകരണം, പദ്ധതിയുടെ ആദ്യാന്ത്യം മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് പാഠങ്ങൾ പഠിക്കുകയും സ്വയം മെച്ചപ്പെടുകയും ചെയ്യുന്നു. ഫലപ്രദമായ, ലക്ഷ്യബദ്ധമായ പ്രവർത്തനത്തിൽ, പ്രവർത്തനസ്വാതന്ത്ര്യവും അതെ സമയം ആവശ്യാനുസൃതം നിയന്ത്രണവും ഉള്ള  മേൽനോട്ടം സമ്പ്രദായം വികസിപ്പിച്ചെടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെ ആണ്.

05

മൂല്യം ജനിപ്പിക്കാത്ത പ്രവർത്തനങ്ങളിൽ ചെലവഴിക്കുന്ന പരിശ്രമം പരമാവധി കുറയ്ക്കുക. പരോക്ഷമായ പ്രവർത്തനങ്ങളിൽ ഉപയോഗികുന്ന സമയം, പരിശ്രമം എന്നിവ ഉത്പാദനാത്മകതയക്ക് ആനുപാതികമായി ഉത്തമീകരിക്കുക.

06

സഹകരണത്തിൽ / പങ്കാളിത്തത്തിൽ തടസ്സങ്ങൾ എവിടെയും എപ്പോഴും ഉണ്ടാകാം. പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നതിനും ഫലപ്രദമായി പരിഹരിക്കുന്നതിനും, പരിധികൾ മറന്നുള്ള തുറന്ന ആശയവിനിമയവും വിവരകൈമാറ്റവും സ്വാഭാവികമായി ഉണ്ടാകേണ്ടതുണ്ട്.

07

അപകടം (റിസ്ക്) വെറും നിയമനത്തിലൂടെ മാത്രം കൈകാര്യം ചെയ്യാതെ, അതിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളിക്കുക. സുതാര്യത, സ്ഥിരമായ ഡെലിവറി, വേഗത്തിൽ ഉള്ള പ്രതികരണം (ഫീഡ്ബാക്ക്) എന്നിവ ഉപയോഗിച്ച് അപകടം കാര്യക്ഷമമായി കൈകാര്യം ചെയ്യുക.

08

പദ്ധതിയിലെ ആവശ്യങ്ങൾക്കും ലഭ്യമായ കഴിവുകൾക്കുമിടയിൽ വ്യക്തത ഉറപ്പാക്കുക. ശരിക്കും ആവശ്യമുള്ളതിനു കരാറിൽ ഏർപ്പെടുകയും, എന്താണ് വിൽക്കപ്പെടുന്നത് എന്ന് കൃത്യവും വ്യക്തവും ആയി മനസ്സിലാക്കുകയും ചെയ്യുക.

09

ശാശ്വതമായ പരിഹാരങ്ങൾക്ക് തുടർച്ചയും നിലനില്പും നിർണ്ണായകമാണ്. പുതിയ പരിഹാരങ്ങൾ സൃഷ്ടിക്കുന്ന ടീം ഉൽപ്പന്നത്തെ കുറിച്ചും, സാങ്കേതികവിദ്യ, അപകടസാധ്യത കുറയ്ക്കൽ, വിപണി എന്നിവയെ കുറിച്ചും പരസ്പരം അറിയുന്ന അതുല്യമായ അറിവ് വികസിപ്പിക്കുന്നു

10

ഒരു നല്ല കരാർ ലളിതവും ആരാലും മനസ്സിലാക്കാൻ കഴിയുന്നതും ആയിരിക്കണം.